ഒമാനിൽ കൊറോണ ബാധിതരായ വിദേശ തൊഴിലാളികളെ കണ്ടെത്താൻ റെസ്റ്റോറന്റുകളിൽ പരിശോധന.
മസ്‌കറ്റ്: റെസ്റ്റോറന്റുകളിലും ഫാസ്റ്റ് ഫുഡ് കഫേകളിലുമുള്ള പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് കാമ്പയിൻ.
തൊഴിലാളികൾക്ക് അസുഖങ്ങളില്ലെന്നും ഉപഭോക്താക്കൾ ആരോഗ്യത്തോടെ തുടരുന്നുവെന്നും ഉറപ്പുവരുത്തുന്നതിനായാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി കാമ്പയിൻ നടപ്പാക്കിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു ഫീൽഡ് കാമ്പെയ്നുമായി അധികൃതർ മുന്നോട്ട് വന്നത്.
റെസ്റ്റോറന്റുകളിലെയും ഫാസ്റ്റ് ഫുഡ് കഫേകളിലെയും പ്രവാസി തൊഴിലാളികളെ താപ പരിശോധന ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി ഫീൽഡ് കാമ്പെയ്ൻ നടപ്പാക്കിയിട്ടുള്ളതായി ഓൺലൈൻ പ്രസ്താവനയിലാണ് അറിയിച്ചത്.
റെസ്റ്റോറന്റ് സന്ദർശനങ്ങളിൽ വ്യക്തിഗത പരിചരണത്തിന്റെ പ്രാധാന്യവും കൈ കഴുകലിനും അധികൃതർ മാർഗനിർദേശം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa