കോവിഡ്: ഖത്തറിലും കുവൈത്തിലും, രോഗികളുടെ എണ്ണം കൂടുന്നു; ഒമാനിൽ 74 പുതിയ കേസുകൾ.
ഖത്തറിൽ 761 പുതിയ രോഗികൾ. ഇതുവരെയുള്ള റിപ്പോർട്ടുകൾ ഏറ്റവും കൂടിയ എണ്ണമാണ് ഇന്ന് രജിസ്റ്റർ ചെയ്തത്. ഇതോടെ 8525 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
പുതിയ മരണങ്ങൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. അതേ സമയം 59 പേർക്ക് പുതുതായി രോഗം സുഖപ്പെട്ടു. ഇതോടെ ആകെ 809 പേർ രോഗവിമുക്തരായി.
72 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 75888 ടെസ്റ്റുകളാണ് നടന്നത്.
കുവൈറ്റിൽ 215 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം രാജ്യത്ത്2614 ആയി ഉയർന്നു.
ഒരു ബംഗ്ലാദേശ് പൗരൻ മരണപ്പെട്ടു, 55 വയസായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനിൽ പുതുതായി 74 കേസുകൾ സ്ഥിരീകരിച്ചു. നിലവിൽ 1790 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 325 പേർ രോഗവിമുക്തരായി.
നിലവിൽ 1456 ആക്ടീവ് കേസുകളാണുള്ളത്. മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. 9 പേർ മരണപ്പെട്ടു. രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 വിദേശികളും 35 സ്വദേശികളുമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa