ഖത്തറിൽ കോവിഡ് കാലത്ത് ആദ്യമായി ജുമുഅ നടന്നു.
ദോഹ: കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ഖത്തർ ഗ്രാന്റ് മോസ്കിൽ റമദാൻ പ്രമാണിച്ച് ജുമുഅ നമസ്കാരം നടന്നു.
പ്രത്യേക അകലം പാലിച്ചും വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു ജുമുഅ നടന്നത്.
35 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് ഖത്തർ ഗ്രാൻഡ് മോസ്‌ക്കിൽ 40 പേരുടെ ജുമുഅ നമസ്കാരം നിർവഹിക്കപെട്ടത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഖത്തർ പ്രദേശിക പത്രം പ്രസിദ്ധീകരിച്ചു.
ജുമുഅ നമസ്കാരം സ്വീകരിക്കപ്പെടാൻ ഏറ്റവും കുറഞ്ഞ 40 പേർ മാത്രമാണ് പങ്കെടുത്തത്. ഖത്തറിലെ പ്രമുഖ മത പണ്ഡിതൻ ശൈഖ് ബിൻ സയർ അൽ ശമ്മരി ജുമുഅ ഖുത്ബ നിർവഹിക്കുകയും നമസ്കാരത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു.
ദൃശ്യങ്ങൾ തത്സമയം ഖത്തർ ടീ.വീ സംപ്രേക്ഷണം ചെയ്തു. കൊറോണ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളിൽ ഒരുമിച്ചു നിൽക്കുന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ കടമയെന്ന് അൽ ശമ്മരി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa