വിലക്ക് ലംഘിച്ച് മക്കയിൽ റോഡിൽ വെച്ച് വിദേശികളുടെ ജുമുഅ നമസ്കാരം.
ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങൾ നില നിൽക്കുന്ന മക്കയിൽ, ഒരു കൂട്ടം വിദേശികൾ വിലക്ക് ലംഘിച്ച് ജുമുഅ നമസ്കരിച്ചതായി പ്രമുഖ അറബ് ഒണ്ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശുദ്ധ ഹറമിന് സമീപം റോഡിൽ വെച്ചാണ് വിദേശികളായ തൊഴിലാളികൾ ജുമുഅ നിസ്കരിച്ചത്. ഹറമിൽ നടക്കുന്ന ജുമുഅ നമസ്കാരത്തെ പിന്തുടർന്നുകൊണ്ടാണ് പുറത്ത് ഇവർ നിസ്കാരം നിർവഹിച്ചത്.
ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മക്കയിൽ, കർഫ്യു ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് വിലക്ക് ലംഘിച്ചുകൊണ്ട് ഇത്തരത്തിൽ ജുമുഅ നിസ്കാരം നടന്നത്.
ഭരണകൂടത്തെ അനുസരിക്കൽ ഇസ്ലാമിൽ ബാധ്യതയായിട്ടു പോലും, അതൊന്നും വകവെക്കാതെ റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച്ചയുടെ പുണ്യം ലഭിക്കും എന്ന ഉദ്ദേശത്തിലായിരിക്കാം ഇത്തരത്തിലുള്ള പ്രവർത്തിക്ക് ആളുകൾ മുതിരാൻ കാരണം.
ഹറമിന് അടുത്തുള്ള ഇടുങ്ങിയ റോഡിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയാണ് ഇവർ നമസ്കാരം നിർവഹിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa