Thursday, April 17, 2025
QatarTop Stories

രണ്ടിൽ കൂടുതൽ ആളുകൾ കാറിൽ സഞ്ചരിക്കരുതെന്ന് ഖത്തർ അഭ്യന്തരമന്ത്രാലയം.

ദോഹ: സ്വകാര്യ കാറുകളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. എന്നാൽ കുടുംബങ്ങൾക്ക് ഇത് ബാധകമല്ല.

ഇതനുസരിച്ച് ഡ്രൈവർക്കും മറ്റൊരാൾക്കും മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ വൈറസിന്റെ തോത് കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

കോവിഡ്-19 ന് എതിരെയുള്ള രാജ്യത്തിന്റെ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഖത്തറിൽ ഇന്ന് മാത്രം 761 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 8525 പേർക്ക് ഇത് വരെ കോവിഡ്19 പിടിപെട്ടു. പത്ത് പേരാണ് ഖത്തറിൽ രോഗം മൂലം മരണപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa