സൗദിയിൽ ബൂഫിയ, ജ്യൂസ്, ഫൂൽ, കോഫീ, ഐസ്ക്രീം ഷോപ്പുകൾ പ്രവർത്തിക്കാൻ അനുമതി
ജിദ്ദ: കർഫ്യൂ നിയമം നില നിൽക്കേ റമളാനിൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ പുതുക്കിയ ലിസ്റ്റ് സൗദി മുനിസിപ്പൽ&റൂറൽ അഫയേഴ്സ് മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.
പുതിയ അപ്ഡേഷൻ പ്രകാരം ബുഫിയകൾ, ഫുൽ കടകൾ, ജ്യൂസ് കടകൾ, കോഫീ ഷോപ്പ്, ഐസ്ക്രീം ഷോപ്പ്, ഹലവിയാത്ത്, ചോക്ളേറ്റ് കടകൾ എന്നിവയെല്ലാം പ്രവർത്തിക്കാം.
അതേ സമയം റെസ്റ്റോറൻ്റുകൾക്ക് ബാധകമായത് പോലെത്തന്നെ ഡെലിവറി സർവീസ് മാത്രമെ പുതുതായി അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കും പാടുള്ളൂ.
റമളാനിൽ വൈകുന്നേരം 3 മണി മുതൽ പുലർച്ചെ 3 മണി വരെയായിരിക്കും പുതുതായി അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ സാധിക്കുക.
ബൂഫിയകളും അസീർ കടകളും പ്രവർത്തിക്കാൻ അനുമതി ലഭിച്ചത് നിരവധി പ്രവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും. ഡെലിവറി സംവിധാനം സ്വയം ഒരുക്കി പ്രവർത്തിക്കുന്നതിനുള്ള മാർഗങ്ങളാണു ഇനി തേടേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa