Saturday, September 21, 2024
Saudi Arabia

വെള്ളപ്പൊക്ക സമയത്ത് കഅബാലയം നീന്തി ത്വവാഫ് ചെയ്ത കുട്ടിയെ പരിചയപ്പെടാം

വിശുദ്ധ കഅബാലയം വെള്ളപ്പൊക്കത്തിൽ പെട്ട പല സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ 1941ലെ വെള്ളപ്പൊക്ക സമയത്ത് എടുത്ത ഒരു ചിത്രം ലോക ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. മത്വാഫിൽ വെള്ളം ഉയർന്ന നിലയിലായിരുന്ന സമയം ഒരു കുട്ടി കഅബയെ ത്വവാഫ് ചെയ്യുന്നതായിരുന്നു ചിത്രത്തെ പ്രശസ്തമാക്കിയത്. ആരായിരുന്നു ആ കുട്ടി എന്ന ലോകം അറിഞ്ഞത് ഒരുപാട് കാലത്തിനു ശേഷമായിരുന്നു.

ബഹ്റൈനി പൗരനായിരുന്ന അഹ്മദ് ഔളി എന്ന കുട്ടിയായിരുന്നു അന്ന് നീന്തിക്കൊണ്ട് ത്വവാഫ് ചെയ്തത്. മക്കയിൽ പഠനം നടത്തുന്നതിനിടയിൽ 1941ൽ അഹ്മദിൻ്റെ 12 ആം വയസ്സിലായിരുന്നു പറയപ്പെട്ട വെള്ളപ്പൊക്കമുണ്ടായത്. അഹ്മദ് തൻ്റെ സഹോദരനും മറ്റുമൊന്നിച്ച് കഅബക്ക് സമീപം എത്തുകയുംവെള്ളത്തിൽ നീന്തി ത്വവാഫ് ചെയ്യുകയുമായിരുന്നു.ആറടിയോളം വെള്ളം ഉയർന്നിരുന്ന സന്ദർഭമായിരുന്നു അന്ന്.

ശൈഖ് അഹ്മദ് ഔളി താൻ നീന്തുന്ന ചിത്രവുമായി

വിശുദ്ധ കഅബാലയത്തിൻ്റെ പഴയ ചിത്രങ്ങളിൽ ഇന്നും ഏറ്റവുമധികം ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന് അഹമദ് വെള്ളത്തിൽ നീന്തി ത്വാവാഫ് ചെയ്യുന്ന ചിത്രമാണു. 2015 ൽ ശൈഖ് അഹ്മദ് ഔളി ഈ ലോകത്തോട് വിട പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്