Saturday, April 19, 2025
KuwaitTop Stories

ഐസൊലേഷനിൽ നിന്നും മോട്ടോർ സൈക്കിളിൽ ആളെ കടത്തി; പ്രതി പിടിയിൽ.

കുവൈറ്റ് സിറ്റി: കോറന്റൈനിലായിരുന്ന ആളെ ഐസൊലേഷൻ ഏരിയയിൽ നിന്നും കടത്തിക്കൊണ്ടു പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

ജലീബ് അൽ ശുയൂഖിൽ നിന്ന് ഒരാളെ മോട്ടോർ സൈക്കിളിലിരുത്തി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പ്രതി അറബ് വംശജനാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കുറ്റം സമ്മതിച്ച ഇയാൾ തെക്കൻ മുബാറക് അൽ കബീർ ഗവർണറേറ്റിലെ ഒരു സഹകരണ സൊസൈറ്റി സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയാണ്.

ഇയാൾക്കെതിരെ കേസെടുത്ത് തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാൾ രക്ഷപ്പെടുത്തിയ ആൾക്കായി തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

പൊതു താല്പര്യാർത്ഥം ഐസൊലേഷൻ നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ നിന്ന് നിയമ വിരുദ്ധമായി രക്ഷപ്പെടാൻ ശ്രമിക്കുകയോ കോറന്റൈനിൽ ഇരിക്കാതെ നിയമം ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa