ഖത്തറിൽ പുതിയ കേസുകളിൽ അധികവും രോഗമുള്ളവരുമായി സമ്പർക്കം പുലർത്തിയവർ.
ദോഹ: ഖത്തറിൽ പുതുതായി റിപ്പോര്‍ട്ടു ചെയ്ത കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും മുമ്പ് കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദേശ തൊഴിലാളികളാണെന്ന് ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് ഇന്നു പുതുതായി 643 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 12,564 ആയി.
അതേസമയം, പുതുതായി 109 പേര്‍ കൂടി കോവിഡ് 19 വൈറസ് ബാധയില്‍ നിന്നും രോഗവിമുക്തി നേടി. ഇതോടെ ആകെ സുഖപ്പെട്ടവരുടെ എണ്ണം 1,243 ആയി. ഖത്തറിൽ ഉയർന്ന മാർജിനിലാണ് രോഗവിമുക്തി രേഖപ്പെടുത്തുന്നത് എന്നത് ആശ്വാസകരമാണ്.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും മന്ത്രാലയം അറിയിച്ചു.
പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കിടയിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി, ഇത് ഏറെ ആശ്വാസകരമാണ്. 88607 ടെസ്റ്റുകൾ ഇതുവരെ ഖത്തർ നടത്തി. പത്ത് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa