Wednesday, November 20, 2024
OmanTop Stories

സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിദേശികളെ എത്രയും പെട്ടന്ന് മാറ്റണമെന്ന് ഒമാൻ ധനമന്ത്രാലയം.

മസ്‌കറ്റ്: പ്രവാസി തൊഴിലാളികൾക്ക് പകരം ഒമാൻ പൗരന്മാരെ വിവിധ തൊഴിൽ തലങ്ങളിൽ നിയമിക്കുന്നത് വേഗത്തിലാക്കണമെന്ന് ധനമന്ത്രാലയം സർക്കാർ കമ്പനികൾക്ക് സർക്കുലർ നൽകി.

ധനകാര്യ സർക്കുലർ നമ്പർ 14 പ്രകാരം ഒമാനൈസേഷൻ നയവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ കമ്പനികൾക്കുമാണ് ധനമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ പ്രകാരം വിദേശികൾക്ക് പകരമായി രാജ്യത്തെ അർഹതപ്പെട്ട പൗരന്മാരെ തിരഞ്ഞെടുക്കണം.

സർക്കാർ മേഖലകളെ ഒമാനൈസേഷൻ ചെയ്യുന്നതിനുള്ള ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചെലവ് 2021 ബജറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തും. ഇതിനായി ചിലവുകൾ 2020 ജൂലൈയിൽ സമർപ്പിക്കേണ്ടതുണ്ട്.

കമ്പനികളുടെ ഉയർന്ന സ്ഥാനങ്ങളിൽ ഉൾപ്പടെ എത്രയും വേഗം നിർദ്ദിഷ്ട ടൈംടേബിൾ അനുസരിച്ച് കമ്പനികൾ വിദേശികൾക്ക് പകരം ഒമാനികളെ അടിയന്തിരമായി കണ്ടെത്തണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

സ്റ്റേറ്റ് ഫിനാൻഷ്യൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ നേതൃത്വവും മേൽനോട്ട ജോലികളും വഹിക്കുന്ന നിരവധി വിദേശികൾ ജോലി ചെയ്യുന്നതായി പ്രസ്താവന വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa