സൗദിയിൽ വെള്ളിയാഴ്ച മുതൽ സ്വദേശികളുടെയും വിദേശികളുടെയും വീടുകളിൽ കയറി കൊറോണ സർവേ നടത്തും
ജിദ്ദ: മെയ് 1 വെള്ളിയാഴ്ച മുതൽ രാജ്യത്തെ ഓരോ സ്വദേശിയുടെയും വിദേശിയുടെയും താമസസ്ഥലങ്ങളിൽ കയറി കൊറോണ വൈറസ് സർവേ നടത്തുന്നതിനു സൗദി ആരോഗ്യ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നതാതി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇത് വഴി കൊറൊണ വൈറസ് ബാധ നേരത്തെത്തന്നെ കണ്ടെത്തുകയാണു അധികൃതർ ലക്ഷ്യമാക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനു ഇത് സഹായിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അതേ സമയം കൊറോണ വൈറസ് ബാധിച്ച ഗർഭിണികളായ യുവതികളെ ഏറ്റവും നല്ല നിലയിലാണു പരിചരിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
നിലവിൽ കൊറോണ ബാധിതരായ നിരവധി യുവതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നും എല്ലാവരും നല്ല നിലയിലുള്ള പരിചരണത്തിനു വിധേയരാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ബാധിച്ച സ്ത്രീക്ക് കുട്ടികൾക്ക് മുലയൂട്ടുന്നതിനു പ്രശ്നങ്ങൾ ഇല്ലെന്നും കൈകൾ അണുമുക്തമാക്കുന്നതിനോടൊപ്പം കുട്ടിയുടെ മുഖ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുകയും ചെയ്യണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa