മൊബൈൽ ഫോണിലൂടെ തട്ടിപ്പ്: ഒമാനിൽ 6 വിദേശികൾ പിടിയിൽ.
മസ്‌കറ്റ്: ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പ്, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി ധോഫറിലെ ആറ് വിദേശികളെ അറസ്റ്റ് ചെയ്തു.
മൊബൈലിൽ ടെക്സ്റ്റ് മെസേജിലൂടെ ഇലക്ട്രോണിക് തട്ടിപ്പിന് ആറ് ഏഷ്യൻ വംശജരെ ധോഫർ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് ഓൺലൈനിൽ പ്രസ്താവനയിൽ പറഞ്ഞു.
ബാങ്ക് കാർഡുകൾ ബ്ലോക്ക് ആയിരിക്കുന്നു എന്ന് മെസേജ് അയച്ച് ബാങ്ക് വിവരങ്ങൾ സൂത്രത്തിൽ മനസിലാക്കി തട്ടിപ്പു നടത്തുകയായിരുന്നു അറസ്റ്റിലായവർ.
ക്യാഷ് പ്രൈസ് നേടിയിട്ടുണ്ടെന്നും കാർഡുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അവകാശപ്പെടുന്ന അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളർമാരോട് പ്രതികരിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട സ്വകാര്യ ഡാറ്റകൾ വെളിപ്പെടുത്തുന്നത് അപകടകരമാണെന്നും പോലീസ് അറിയിച്ചു. ലോക്ക്ഡൗൺ കാലം ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചതായി ഖത്തറും സൗദി അറേബ്യയും റിപ്പോർട്ട് ചെയ്തിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa