റി എൻട്രി വിസകൾ നീട്ടുന്നതിനെ സംബന്ധിച്ച് സൗദി ജവാസാത്ത് വീണ്ടും വിശദീകരണം നൽകി
ജിദ്ദ: വിദേശികളുടെ അവസാനിച്ചതും അവസാനിക്കാറായതുമായ റി എൻട്രി വിസകൾ പുതുക്കുന്നതിനെ സംബന്ധിച്ചുള്ള സംശയത്തിനു സൗദി ജവാസാത്ത് കഴിഞ്ഞ ദിവസം മറുപടി നൽകി.

ഒരു സൗദി പൗരൻ മെയ് 5 നു തൻ്റെ തൊഴിലാളിയുടെ റി എൻട്രി വിസ അവസാനിക്കുമെന്നും നിലവിൽ തൊഴിലാളി സൗദിക്ക് പുറത്താണെന്നതിനാൽ എങ്ങനെ പുതുക്കുമെന്നും ചോദിച്ച് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാാണു ജവാസാത്ത് മറുപടി നൽകിയത്.
കൊറോണ പ്രതിസന്ധി അവസാനിച്ചതിനുശേഷം റി എൻട്രി വിസ നീട്ടുന്നതിനുള്ള സംവിധാനം പുനരാരംഭിക്കുമെന്നാണു ജവാസാത്ത് ജനറൽ ഡയറക്ടറേറ്റ് പ്രതികരിച്ചത്, പുതിയ തീരുമാനങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായാൽ അവ ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കപ്പെടുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
നേരത്തെ സൗദിയിലുള്ളവർക്കും സൗദിക്ക് പുറത്തുള്ളവർക്കും ഇഖാമ കാലാവധി സൗജന്യമായി 3 മാസത്തേക്ക് ഓട്ടോമാറ്റിക്കായി നീട്ടി നൽകുന്ന പദ്ധതി ജവാസാത്ത് നടപ്പാക്കിയിരുന്നു.

അതേ സമയം അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ സൗദിയിലേക്ക് പോകാൻ കഴിയാത്ത വിദേശികളുടെ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്തിട്ടുള്ള പുതിയ വിസകൾ അപേക്ഷകൾക്കനുസരിച്ച് റദ്ദാക്കിയതിന് ശേഷം വിസ ഫീസ് മടക്കിനൽകാൻ തുടങ്ങിയതായി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa