ഒമാനിൽ വീടിനുള്ളിൽ തയ്യൽ കട നടത്തിയിരുന്ന വിദേശികൾ അറസ്റ്റിൽ.
മസ്‌കറ്റ്: കൊറോണ വൈറസിനെ നേരിടാനുള്ള സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി വീടിനുള്ളിൽ വസ്ത്രങ്ങൾ തുന്നിക്കൊണ്ടിരുന്ന പ്രവാസി തൊഴിലാളികളെ അൽ മസ്‌ന മുനിസിപ്പാലിറ്റി അറസ്റ്റ് ചെയ്തു.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ഒമാനിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ താമസിക്കുന്ന റൂമുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.
റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച് അൽ മസ്‌ന മുനിസിപ്പാലിറ്റി ഒരു വീട്ടിൽ സ്ഥിതിചെയ്യുന്ന തയ്യൽ വർക്ക്‌ഷോപ്പിൽ റെയ്ഡ് നടത്തിയതായി പ്രാദേശിക മുനിസിപ്പാലിറ്റികളും ജലവിഭവ മന്ത്രാലയവും ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്.

ഉപകരണങ്ങളും മെഷീനുകളും പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
അതേസമയം രാജ്യത്ത് പുതുതായി 99 കൊറോണ വൈറസ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,447 ആയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa