Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ കടകൾ അടക്കൽ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: കടകളിൽ ഇലകട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കാത്തവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി വാണിജ്യ മന്ത്രാലയം.

ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കാത്ത കടകൾ അടപ്പിക്കുന്നതിനും പിഴ ഈടാക്കുന്നതിനുമെല്ലാം പദ്ധതിയുള്ളതായാണു അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കാത്ത കടകൾക്ക് ആദ്യ ഘട്ടത്തിൽ പിഴയും കുറ്റം ആവർത്തിക്കുന്നവർക്ക് കടയടപ്പിക്കലുമായിരിക്കും ശിക്ഷ.

ഈ വരുന്ന ആഗസ്ത് അവസാനിക്കുന്നതോടെ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം എല്ലാ കടകളിലും ഒരുക്കിയിരിക്കണമെന്നാണു വ്യവസ്ഥ.

ബിനാമികൾക്ക് തടയിടുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ മുതൽ വിവിധ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെൻ്റ് സൗകര്യം നിർബന്ധമാക്കിത്തുടങ്ങിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്