അൽബൈക്കിൽ ആദ്യ കാലം മുതലുള്ള മലയാളി ജീവനക്കാരൻ പനി മൂലം മദീനയിൽ മരിച്ചു
മദീന: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മദീനയിൽ മരിച്ചു. മലപ്പുറം മക്കരപ്പറംബ് കട്ടുപാറയിലെ അരീക്കത്ത് അബൂബക്കർ ഹാജിയുടെ മകൻ ഹംസയാണ് മരിച്ചത്. 59 വയസ്സായിരുന്നു.
അൽബൈക്കിലെ ആദ്യ കാല ജീവനക്കാരിൽ പെട്ട ഹംസ കഴിഞ്ഞ 42 വർഷമായി അൽബൈക്കിൽ തന്നെയായിരുന്നു ജോലി ചെയ്ത് കൊണ്ടിരുന്നത്.
ഏറെക്കാലം ജിദ്ദ അൽബൈക്കിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മദീന അൽബൈക്കിൽ ഏരിയ മാനേജറായി ജോലി ചെയ്ത് കൊണ്ടിരിക്കെയാണു മരിച്ചത്. മയ്യിത്ത് മദീനയിൽ തന്നെ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa