കാൽ ലക്ഷവും കടന്നു; സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തന്നെ, പുതിയ രോഗികളിൽ 91 ശതമാനവും വിദേശികൾ
റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,362 പുതിയ കേസുകൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,459 ആയി.

7 മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ഇന്നലെയും കോവിഡ് ബാധ മൂലം മരിച്ചത് 7 പേരായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 176 പേർ മരണപ്പെട്ടു.
രോഗം സുഖമായവരുടെ എണ്ണത്തിൽ ഇന്ന് വലിയ വർദ്ധനവ് ഇല്ല. 210 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗം മുക്തരായവരുടെ ആകെ എണ്ണം 3,765 ആയി.

മദീനയിലും മക്കയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്. മദീനയിൽ 249 കേസുകളും, മക്കയിൽ 245 കേസുകളും, ജിദ്ദയിൽ 244 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 91 ശതമാനവും വിദേശികളാണ്. രോഗ ബാധ സ്ഥിരീകരിച്ചവരിൽ 9 ശതമാനം മാത്രമാണ് സൗദി പൗരന്മാർ ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa