Wednesday, April 16, 2025
OmanTop Stories

ഒമാനിൽ വിദേശി തൊഴിലാളികളുടെ എണ്ണം 6.4 ശതമാനം കുറഞ്ഞു: എൻ‌സി‌എസ്ഐ.

മസ്കറ്റ്: 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 ആദ്യ പാദത്തിന്റെ അവസാനത്തിൽ സുൽത്താനേറ്റിലെ മൊത്തം വിദേശി തൊഴിലാളികളുടെ എണ്ണം 6.4 ശതമാനം കുറഞ്ഞതായി എൻസിഎസ്ഐ.

2020 ആദ്യ പാദത്തിലെ കണക്കുകൾ അനുസരിച്ച് സുൽത്താനേറ്റിലെ മൊത്തം ജനസംഖ്യയുടെ 41.7 ശതമാനം പ്രവാസികളാണെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ‌സി‌എസ്ഐ) അറിയിച്ചു.

വിദേശികൾ 2019 അവസാനത്തിൽ 2,030,000 (42.5%)ആയിരുന്നതാണ് 2020 ആദ്യ പാദത്തോടെ 1,936,830 ൽ എത്തിയത്. എൻ‌സി‌എസ്‌ഐയുടെ 2020 ഏപ്രിലിലെ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത് സുൽത്താനേറ്റിലെ മൊത്തം വിദേശികളുടെ 85.8 ശതമാനം സർക്കാർ, സ്വകാര്യ, ആഭ്യന്തര മേഖലകളിലാണ് ഉള്ളത്.

2020 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ വിദേശി തൊഴിലാളികളുടെ എണ്ണം 1,662,113 ആണ്, ഇതിൽ സർക്കാർ മേഖലയിലെ 53,332 പേരും സ്വകാര്യമേഖലയിൽ 1,321,753 പേരും ആഭ്യന്തര മേഖലയിലെ 287,028 ആളുകളും ഉൾപ്പെടുന്നു.

2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 ആദ്യ പാദത്തിന്റെ അവസാനത്തിൽ സുൽത്താനേറ്റിലെ മൊത്തം വിദേശി തൊഴിലാളികളുടെ എണ്ണം 6.4 ശതമാനം കുറഞ്ഞു.

സർക്കാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 7.6 ശതമാനവും സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം 7.1 ശതമാനവും ആഭ്യന്തര മേഖലയിലെ തൊഴിലാളികളുടെ എണ്ണം 3.3 ശതമാനവും കുറഞ്ഞു.

ഏറ്റവും കൂടുതൽ വിദേശികൾ മസ്കറ്റിലാണ്. അൽ ബതിനയിൽ ആണ് രണ്ടാമതായി കൂടുതൽ വിദേശികളുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa