സൗദിയിൽ മസ്ജിദുകളിൽ നിസ്കാരം പുനരാരംഭിക്കുന്നു എന്ന് വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ.
റിയാദ്: സൗദി അറേബ്യയിൽ നിസ്കാരം പുനരാരംഭിക്കുന്നു എന്ന് വ്യാജ പ്രചരണം നടത്തിയ സൗദി യുവാവ് അറസ്റ്റിലായതായി റിയാദ് പോലീസ് വാക്താവ് കേണൽ ശാകിർ അൽ തുവൈജിരി.

കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ നടപടികൾക്കെതിരെ അഭ്യൂഹങ്ങളോ വ്യാജ വാർത്തകളോ പ്രചരിപ്പിക്കുന്നതും കർഫ്യുവോ മുൻകരുതലുകളോ ലംഘിക്കാൻ പ്രേരിപ്പിക്കുന്നതും വൻ പിഴയും തടവും ലഭിക്കാവുന്ന ശിക്ഷയാണ്.
മസ്ജിദുകളിൽ ജമാഅത്ത് നമസ്കാരങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സമയം നിശ്ചയിച്ചതായും കർഫ്യു സമയങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായും സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ.

വീഡിയോ ശ്രദ്ധയിൽപെട്ട പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 40 വയസുകാരനായ ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായി റിയാദ് പോലീസ് അറിയിച്ചു.
കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് പിഴയും തടവും ലഭിക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. കർഫ്യു സംബന്ധിച്ച തെറ്റായ വാർത്തകളിൽ വഞ്ചിതരാവരുതെന്നും ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ സമീപിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa