കൊറോണയെ നേരിടാൻ സൗദി അറേബ്യ ഫലസ്തീൻ ജനതയ്ക്ക് 10 മില്യൺ റിയാലിൻ്റെ സഹായം ചെയ്യും
ജിദ്ദ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സൗദി അറേബ്യൻ ചാരിറ്റി വിഭാഗമായ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ഫലസ്തീനു 10 മില്യൺ റിയാൽ വിലമതിക്കുന്ന വൈദ്യസഹായം വാഗ്ദാനം ചെയ്തു.

10 മില്യൻ റിയാലിലധികം റിയാലിൻ്റെ മൂല്യം വരുന്ന ഈ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന 12 ഇനം മെഡിക്കൽ ഉപകരണങ്ങളും സപ്ലൈകളും യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നും ബാക്കിയുള്ളവ സൗദി അറേബ്യയിൽ നിന്നും വാങ്ങും.
ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനും ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശേഷി ശക്തിപ്പെടുത്തുകയാണ് ഈ സഹായം ലക്ഷ്യമിടുന്നത്.
കൊറോണ ബാധിച്ച സൗഹൃദ രാജ്യങ്ങൾക്കൊപ്പം നിൽക്കണമെന്ന സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും നിർദ്ദേശത്തിൻ്റെ ഭാഗമായാണു ഈ സഹായം.

ജോർദ്ദാനിലെ സൗദി എംബസിയിൽ വെച്ച് സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ഫലസ്തീൻ ജനതക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നിർവ്വഹിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa