Monday, April 21, 2025
Saudi ArabiaTop Stories

ദമാം സെക്കൻഡ് ഇൻഡസ്റ്റ്രിയൽ സിറ്റി ഐസൊലേറ്റ് ചെയ്തു; അഥീർ ഡിസ്റ്റ്രിക്കിൽ കർഫ്യൂവിൽ ഇളവ്

റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കിഴക്കൻ നഗരമായ ദമാമിലെ സെക്കൻഡ് ഇൻഡസ്റ്റ്രിയൽ സിറ്റിക്ക് ഞായറാഴ്ച മുതൽ ഐസൊലേഷൻ ബാധകമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഐസൊലേഷൻ ഏർപ്പെടുത്തിയ ഏരിയയിലേക്ക് പുറത്ത് നിന്നുള്ള പ്രവേശനവും ഇവിടെ നിന്ന് പുറത്തേക്കുള്ള സഞ്ചാരവും ഞായറാഴ്ച മുതൽ വിലക്കിയിട്ടുണ്ട്.

അതേ സമയം ചരക്ക് വാഹനങ്ങൾക്ക് പ്രദേശത്തേക്ക് വരുന്നതിനും പോകുന്നതിനും വിലക്കില്ല. ഫാക്ടറികൾക്ക് മൂന്നിലൊന്ന് ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഫാക്ടറികളിൽ മാനേജർമാർക്കും എഞ്ചിനീയർമാർക്കും തൊഴിലാളികൾക്കും പ്രവേശനം അനുവദിക്കും. അതേ സമയം അവർ ഇൻഡസ്റ്റ്രിയൽ സിറ്റി വിട്ട് പുറത്ത് പോകാൻ പാടില്ല.

ഇതോടൊപ്പം നേരത്തെ ഐസൊലേഷൻ ഏർപ്പെടുത്തിയിരുന്ന ദമാമിലെ അഥീർ ഡിസ്റ്റ്രിക്കിനു ആഭ്യന്തര മന്ത്രാലയം കർഫ്യൂവിൽ ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും കർഫ്യൂവിൽ ഇളവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്