കാത്തിരിപ്പിനു വിരാമം; പ്രവാസികളുമായുള്ള ആദ്യ വിമാനങ്ങൾ ഇന്ന് കേരളത്തിലേക്ക്
കരിപ്പൂർ: ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ ആദ്യ ബാച്ച് ഇന്ന് കേരളത്തിൽ എത്തും. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബൈയിൽ നിന്ന് കരിപ്പൂരിലേക്കുമായി രണ്ട് വിമാനങ്ങളിലായാണു പ്രവാസികൾ ഇന്നെത്തുക.
രാത്രി 9.40നും 10.30നുമെത്തുന്ന രണ്ട് വിമാനങ്ങളിലും കൂടി ആകെ 368 യാത്രക്കാരാണുണ്ടാകുക. വിമാനത്താവളത്തിൽ എത്തിയയുടൻ ഇവരെ സർക്കാർ വാഹനത്തിൽ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
അബുദാബിയിൽ നിന്ന് രാത്രി 179 യാത്രക്കാരുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് 9.40 നു കൊച്ചിയിൽ എത്തും. ദുബൈയിൽ നിന്നുള്ള വിമാനം രാത്രി 10.30 നാണ് കരിപ്പൂരിൽ എത്തുക. പ്രവാസികളുടെ മടങ്ങി വരവിനോടനുബന്ധിച്ച് കർശന സുരക്ഷാ ക്രമീകരണങ്ങളാണു എയർപോർട്ട് പരിസരങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa