തൊഴിലാളികളെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് തൊഴിലുടമകളോട് ഒമാൻ മാൻപവർ മന്ത്രാലയം.
മസ്‌കറ്റ്: കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ COVID-19 ടെസ്റ്റ് നടത്താൻ ആവശ്യപ്പെടണമെന്ന് മാൻപവർ മന്ത്രാലയം സ്വകാര്യ മേഖലയിലെ തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യമേഖല സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരെ കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളിലേക്കോ ആരോഗ്യ സ്ഥാപനങ്ങളിലേക്കോ അയക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കൊറോണ രോഗ ബാധയുള്ള കേസുകൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതിനിടെ ഇന്ന് രാജ്യത്ത് 55 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പ്രവാസികളും 15 സ്വദേശി പൗരന്മാരുമാണ് രോഗബാധിതർ. ഇതോടെ രാജ്യത്ത് ആകെ കേസുകൾ 2,958 ആയി ഉയർന്നു. ഇതിൽ 980 പേർ രോഗവിമുക്തരായി. 13 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa