ഖത്തർ പ്രാദേശിക പച്ചക്കറി വിപണിയിൽ 3288 ടൺ വിപണനം.
ദോഹ: രാജ്യത്ത് കൊവിഡിന്റെ പാശ്ചാത്തലത്തിൽ പച്ചക്കറി മൊത്ത വില്‍പ്പനയിൽ റെക്കോർഡ് വില്പന. ഏപ്രില്‍ മാസത്തോടെ 3,288 ടൺ പച്ചക്കറികളാണ് പ്രാദേശിക വിപണിയിൽ നിന്ന് വിപണനം നടന്നത്.
504 ടണ്ണിലധികം പച്ചക്കറി മാര്‍ക്കറ്റിംഗ് പ്രോഗ്രാം മുഖേനയും 2,784 ടണ്‍ ഖത്തര്‍ ഫാം പ്രോഗ്രാമിലൂടെയും വിറ്റഴിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

എം എം ഇ യുടെ മേൽനോട്ടത്തിൽ പ്രാദേശിക പച്ചക്കറി വിപണിയെ പരിപോഷിക്കുന്നതിനുള്ള നിരവധി പ്രോഗ്രാമുകളുടെ ഭാഗമായുള്ള വിജയം കൂടിയാണിത്.
ഉല്‍പാദന നഷ്ടം കുറക്കാനും ഖത്തര്‍ ഫാമുകളുടെ വരുമാനം വര്‍ധിപ്പിക്കാനുമാണ് വിപണനം ലക്ഷ്യമിടുന്നത്. ഇത് കാര്‍ഷിക മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും വര്‍ഷം മുഴുവനും പ്രാദേശിക പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ, ഖത്തര്‍ കര്‍ഷകര്‍ക്ക് പ്രാദേശിക ഉല്‍പന്നങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സൗജന്യമായി പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നു. ഇടനിലക്കാരില്ലാതെ ന്യായവിലക്ക് വില്പന നടത്താൻ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa