സൗദിയിൽ കൊറോണ ഭേദമാകുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി കാണാൻ കാരണങ്ങൾ ഇവയാണ്
റിയാദ്: രാജ്യത്ത് കൊറോണയിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്തിനു കാരണം സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
അസുഖം ഭേദമാകുന്നവരുടെ എണ്ണം എപ്പോഴും അസുഖം ബാധിക്കുന്നവരുടെ എണ്ണത്തെ പിന്തുടരും. കൂടുതൽ അസുഖം ബാധിക്കുന്ന അവസ്ഥ ഉണ്ടായാൽ കൂടുതൽ അസുഖം ഭേദമാകുന്ന അവസ്ഥയും ഉണ്ടാകും.
ഇതിനെ ഒരു ഉദാഹരണത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം 10 പേർക്ക് കൊറോണ ബാധിച്ചെന്ന് സങ്കൽപ്പിച്ചാൽ 14 ദിവസം കഴിഞ്ഞോ അല്ലെങ്കിൽ 21 ദിവസം കഴിഞ്ഞോ പത്തോ എട്ടോ രോഗ മുക്തർ ഉണ്ടാകുന്നു. ഇത് അസുഖം ഭേദമാകുന്നതിൻ്റെ കാലയളവിനനുസരിച്ച് വ്യത്യാസപ്പെടുമെന്ന് മാത്രം.
അത് പോലെ നൂറോ അല്ലെങ്കിൽ ആയിരമോ രോഗികൾ ഉണ്ടെന്ന് നാം സങ്കൽപ്പിക്കുക. രണ്ടാഴ്ച കഴിയുന്നതോടെ ഏകദേശം അതിനടുത്ത് എണ്ണം രോഗമുക്തർ ഉണ്ടാകുന്നു. അല്ലെങ്കിൽ 80 മുതൽ 90 ശതമാനം വരെ രോഗമുക്തർ ഉണ്ടാകുന്നു.
അതേ സമയം വൈറസ് ബാധിതരിലേക്ക് വേഗത്തിൽ എത്തിപ്പെടുന്നതും രോഗത്തിനുള്ള ചികിത്സയുടെ ലഭ്യതയും അവ കൈകാര്യം ചെയ്യുന്ന രീതിയും, മികച്ച ചികിത്സാ പ്രോട്ടോക്കോളുകളും സേവനങ്ങളുടെ മികവുമെല്ലാം രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനും മരണ സംഖ്യ കുറയുന്നതിനും കാരണമാകുന്നുണ്ട് എന്നും ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa