Friday, November 15, 2024
Saudi ArabiaTop Stories

കോവിഡ് 19: സൗദിയിൽ 1,912 പുതിയ കേസുകൾ; കൂടുതൽ കേസുകളും മക്ക, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ

ജിദ്ദ: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 39,408 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ പുതുതായി 1912 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 79 ശതമാനവും പുരുഷന്മാരും 21 ശതമാനം സ്ത്രീകളുമാണ്.

1,313 പേരാണ് പുതുതായി കോവിഡ് രോഗ ബാധയിൽ നിന്നും മുക്തരായത്. 11,457 പേർ ഇതുവരെയായി കോവിഡ്മുക്തരായി. തുടർച്ചയായ അഞ്ചാം ദിവസമാണ് ആയിരത്തിൽ കൂടുതൽ ആളുകൾ രോഗമുക്തരാവുന്നത്.

വിവിധ രാജ്യക്കാരായ 7 പേരാണ് ഇന്ന് മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള അകെ മരണം 246 ആയി.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി രോഗബാധിതരാവുന്ന വിദേശികളുടെ എണ്ണത്തിൽ കുറവുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 65 ശതമാനം വിദേശികളും, 35 ശതമാനം സ്വദേശികളുമാണ്.

മക്ക, ജിദ്ദ, റിയാദ്, മദീന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. മക്കയിൽ 438 ഉം, ജിദ്ദയിൽ 374 ഉം, റിയാദിൽ 363 ഉം, മദിനയിൽ 248 ഉം പേരിലാണ് പുതുതായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa