ആർട്ടിക് പോളാർ എക്സ്പെഡിഷൻ: വോട്ടിങ്ങിൽ ബാബു സാഗർ മുന്നിൽ, പിന്തുണയുമായി പ്രവാസികളും
ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ വീണ്ടും ഒരു ഇന്ത്യക്കാരൻ, അതും ഒരു മലയാളി, ചരിത്രം സൃഷ്ടിക്കാനൊരുങ്ങുമ്പോൾ വോട്ടഭ്യർത്ഥനയുമായി പ്രവാസികളും.
മൈനസ് 30 ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ വരുന്ന ആർട്ടിക് മേഖല മുറിച്ചു കടക്കുന്ന സാഹസിക യാത്രയാണ് ആർട്ടിക് പോളാർ എക്സ്പെഡിഷൻ. പ്രത്യേകം പരിശീലനം നൽകിയ നായകൾ വലിക്കുന്ന വാഹനത്തിൽ, രക്തം കട്ടയാകുന്ന തണുപ്പിലൂടെ 300 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ സാഹസിക യാത്രയുടെ ഭാഗമാവാൻ ഒരുങ്ങുകയാണ്, സഞ്ചാരികൾക്കിടയിൽ ജിന്ന് എന്നറിയപ്പെടുന്ന കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഡോ: ബാബു സാഗർ.
ഇതിനു മുൻപ് ഒരു ഇന്ത്യക്കാരൻ മാത്രമാണ് ഈ സാഹസിക യാത്രയിൽ പങ്കെടുത്തിട്ടുള്ളത്. അതും ഒരു മലയാളി കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണ.
ഫിയേൽരാവേൻ എന്ന കമ്പനി സംഘടിപ്പിക്കുന്ന, 20 പേർക്ക് മാത്രം അവസരം ലഭിക്കുന്ന ഈ സാഹസിക യാത്രയിലേക്ക് 10 പേരെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. പങ്കെടുക്കാവുന്ന രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിൽ നിന്നും വോട്ടെടുപ്പിൽ മുന്നിൽ എത്തുന്ന ഒരാൾക്കാണ് ഈ സാഹസിക യാത്രക്ക് അവസരം ലഭിക്കുക. മറ്റു 10 പേരെ ജൂറിയായിരിക്കും തിരഞ്ഞെടുക്കുക. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുന്ന ദി വേൾഡ് കാറ്റഗറിയിലാണ് ബാബു സാഗർ മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ മൽസരം കടുപ്പമേറിയതതാണ്.
ഒരു ഘട്ടത്തിൽ വോട്ടിങ്ങിൽ പുറകിലായിരുന്ന ബാബു സാഗർ മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നിലവിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വേട്ടെടുപ്പ് അവസാനിക്കാൻ ഇനി 11 ദിവസം കൂടി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ലഭിക്കുന്ന ഓരോ വോട്ടും വളരെ വിലയേറിയതാണ്.
തങ്ങളുടെ പ്രിയപ്പെട്ട ജിന്നിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് പ്രവാസി മലയാളികളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇനി വരുന്ന 11 ദിവസത്തിനുള്ളിൽ പരമാവധി ആളുകളിലേക്ക് ഈ വിവരം എത്തിക്കുകയും അത് വഴി കൂടുതൽ വോട്ടുകൾ ലഭ്യമാക്കികൊണ്ട് അദ്ദേഹത്ത ഒന്നാം സ്ഥാനത്ത് തന്നെ നിലനിർത്തുകയുമാണ് ലക്‌ഷ്യം.
ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ വീണ്ടും ഒരു മലയാളി ഇന്ത്യൻ ത്രിവർണ പതാക പാറിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി സമൂഹം.
ബാബു സാഗറിന് വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa