140 വർഷങ്ങൾക്ക് മുംബുള്ള മക്കയുടെ അപൂർവ്വ ചിത്രം ശ്രദ്ധേയമാകുന്നു
മക്ക: 140 വർഷങ്ങൾക്ക് മുംബുള്ള മക്കയുടെ അപൂർവ്വ ചിത്രം അറബ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻ്റ് ആർക്കീവ്സ് ആണു ഈ അപൂർവ്വ പനോരമ ചിത്രം പ്രസിദ്ധീകരിച്ചത്.
ഈ ചിത്രം ഹിജ്ര 1298 അഥവാ എ ഡി 1881 ൽ പകർത്തിയതാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിശുദ്ധ മസ്ജിദുൽ ഹറാമും അതിൻ്റെ ചുറ്റുമുള്ള നിരവധി കെട്ടിടങ്ങളും അടങ്ങിയതാണു ഈ അപൂർവ്വ ചിത്രം.
അതേ സമയം ചിത്രത്തിൻ്റെ ഏറ്റവും അവസാനം ഒരു നീണ്ട മതിൽക്കെട്ട് കാണാൻ സാധിക്കുന്നുണ്ട്. ഇത് അജ് യാദ് കോട്ടയുടെ ചുമരുകളാകാനാണു സാധ്യത.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa