ജിസാൻ ബേഷിൽ മുഴുവൻ സമയ കർഫ്യൂവും പ്രവേശന വിലക്കും ഏർപ്പെടുത്തി
ജിദ്ദ: ജിസാൻ പ്രവിശ്യയിൽ ബേഷ് ഗവർണ്ണറേറ്റിൽ ചൊവ്വാഴ്ച മുതൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബേഷിൽ നിന്ന് പുറത്തേക്കും പുറത്ത് നിന്ന് ബേഷിലേക്കും സഞ്ചാര വിലക്കും ഇതോടൊപ്പം നിലവിൽ വന്നിട്ടുണ്ട്.
കർഫ്യൂ സമയത്ത് പ്രവർത്തിക്കുന്നതിനു അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകാനുമതി നൽകപ്പെട്ട വിഭാഗങ്ങൾക്ക് പ്രവേശന വിലക്ക് ബാധകമാകില്ല.
അതേ സമയം ഭക്ഷണം, ആരോഗ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നതിനു മാത്രമായി രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ മാത്രം ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ട്. ഈ സമയത്ത് കാറുകളിൽ സഞ്ചരിക്കുംബോൾ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരൻ മാത്രമേ കാറിൽ ഉണ്ടാകാൻ പാടുള്ളൂ.
ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യ വസ്തുക്കളുടെ വില്പന, ഗ്യാസ്, പെട്രോൾ, ബാങ്കിംഗ്, മെയിൻ്റനൻസ്, പ്ളംബിംഗ്, ഇലക്ട്രിസിറ്റി, എ സി, വേസ്റ്റ് വാട്ടർ റിമൂവൽ, വാട്ടർ ഡെലിവറി എന്നിവയൊഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വിലക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa