Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ പെരുന്നാൾ അവധി നിശ്ചയിച്ചു

ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലയിലെയും പൊതു മേഖലയിലെയും സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്വർ അവധി മാനവ വിഭവശേഷി മന്ത്രാലയം നിശ്ചയിച്ചു.

പൊതു മേഖലക്ക് റമളാൻ 22 അഥവാ മെയ് 15 വെള്ളിയാഴ്ച മുതൽ ശവ്വാൽ 7 ശനിയാഴ്ച അഥവാ മെയ് 30 വരെ അവധിയായിരിക്കും. ശവ്വാൽ 8 ഞായറാഴ്ച അഥവാ മെയ് 31 പ്രവൃത്തി ദിനമായിരിക്കും.

അതേ സമയം സ്വകാര്യ മേഖലക്ക് നിയമ പ്രകാരമുള്ള 4 ദിവസമായിരിക്കും അവധി ലഭിക്കുക. ഇത് റമളാൻ 29 നു ശേഷമുള്ള ദിവസം മുതൽ 4 ദിവസമായിരിക്കും.

ഈ വർഷം റമളാൻ 29 വെള്ളിയാഴ്ചയായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് റമളാൻ 28 വ്യാഴാഴ്ചയയിരിക്കും അവസാന പ്രവൃത്തി ദിനം. അത് കൊണ്ട് തന്നെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയിലെ സാധാരണ അവധി ദിനമടക്കം തുടർച്ചയായ 5 ദിവസങ്ങൾ അവധി ലഭിച്ചേക്കും.

ഓരോ തൊഴിലാളിക്കും അവധി ദിനങ്ങളിലെ പൂർണ്ണ വേതനം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് സൗദി മാനവ വിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്