Sunday, April 20, 2025
KuwaitTop Stories

മലയാളി നഴ്സ് കുവൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചു.

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ്  ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന സിസ്റ്റർ ആനി മാത്യു ആണ് മരിച്ചത്. 56 വയസായിരുന്നു.

നേരത്തെ രോഗം ബാധിച്ച് ജാബിർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച ആസ്പത്രിയിലാണ് അന്ത്യം സംഭവിച്ചത്.

തിരുവല്ല സ്വദേശിനിയായ ഇവർ പത്തനംതിട്ട , തിരുവല്ല പാറക്കാമണ്ണിൽ കുടുംബാംഗമാണ്. മകനോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

ഭർത്താവും രണ്ടു മക്കളും നാട്ടിലാണ്. ഭർത്താവ് മാത്തൻ വർഗീസ്. മക്കൾ: നിമ്മി, നിതിൻ,  നിപിൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa