Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ വിവിധയിടങ്ങളിൽ മനുഷ്യക്കടത്ത് സംഘങ്ങൾ പിടിയിൽ.

മക്ക: പുണ്യ നഗരങ്ങളായ മക്കയിലെയും മദീനയിലെയും രണ്ട് മനുഷ്യക്കടത്ത് സംഘങ്ങൾ സൗദി സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായി സൗദി വാർത്താ ഏജൻസി എസ്‌പി‌എ റിപ്പോർട്ട് ചെയ്തു.

മക്കയിൽ നിന്ന് 298 പേരടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. റമദാൻ മാസത്തിൽ യാചകവൃത്തിയിലേർപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമായിരുന്നു അറസ്റ്റിലായത്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി മക്ക മേഖല പോലീസ് വക്താവ് ബ്രിഗേഡ് മുഹമ്മദ് അൽ ഗാംദി പറഞ്ഞു.

മദീനയിൽ റമദാനിൽ ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കുന്നതിൽ ഉൾപ്പെട്ട വിവിധ രാജ്യങ്ങളിലെ 79 അംഗങ്ങളുടെ കൂട്ടത്തെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായി മദീന മേഖലയിലെ പോലീസ് വക്താവ് ബ്രിഗേഡ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

ഹായിലിൽ നിന്ന് വിവിധ രാജ്യക്കാരായ 50 പേരടങ്ങുന്ന യാചക സംഘത്തെ പിടികൂടിയതായി പോലീസ് വാക്താവ് ലെഫ്. കേണൽ സാമി അൽ ശമ്മരി അറിയിച്ചു.

യാചക വൃത്തിയിലൂടെ പണം കണ്ടെത്തുന്നതിനായി മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്നവരും ഇവർക്ക് കീഴിലെ അംഗങ്ങളുമാണ് പിടിയിലായവർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa