ഒമാനിൽ മയക്കുമരുന്ന് കള്ളക്കടത്തു സംഘം അറസ്റ്റിൽ.
മസ്കറ്റ്: നാല് പ്രവാസികളടങ്ങുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിവിരുദ്ധ സ്ക്വാഡ് രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നാല് പേർ അടങ്ങുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ അറസ്റ്റുചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.
498 ഗുളികകൾ, 2 കിലോ ഹെറോയിൻ, 19 കിലോ കഞ്ചാവ്, 3 കിലോ അനസ്തെറ്റിക് ക്രിസ്റ്റൽ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മറ്റൊരു റെയ്ഡിൽ ധോഫർ ഗവർണറേറ്റ് കമാൻഡിലെ പോലീസ് കോസ്റ്റ് ഗാർഡ് വിലായത്ത് തകാ ബീച്ചുകളിൽ നിന്ന് മയക്കുമരുന്ന് കടത്ത് ബോട്ടിനെ പിടികൂടി.
നാല് പേർ ആണ് അറസ്റ്റിലായത്. 2,613 പാക്കറ്റ് ഖാറ്റ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa