സൗദിയിൽ സമീപ ദിനങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും കൊറോണ വ്യാപകമാകാൻ കാരണം മന്ത്രാലയ വാക്താവ് വെളിപ്പെടുത്തി
ജിദ്ദ: നേരത്തെയുള്ളതിനേക്കാൾ സ്ത്രീകളിലും കുട്ടികളിലും കൊറോണ വൈറസ് വ്യാപനം ശക്തമാകാൻ കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒത്ത് ചേരലുകളും സംഘം ചേർന്നുള്ള പ്രവർത്തനങ്ങളുമാണു വൈറസ് ബാധ ഇത്തരത്തിൽ ഉയരാൻ കാരണം എന്നാണു മനസ്സിലായത്.
സ്ത്രീകളിലെ വൈറസ് വ്യാപനം 100 ശതമാനവും 14 വയസ്സിനു താഴെയുള്ള കുട്ടികളിലെ വൈറസ് വ്യാപനം 125 ശതമാനവുമായി ഉയർന്നിട്ടുണ്ട്.
.പുതിയ കൊറോണ റിപ്പോർട്ടിൽ സൗദികളുടെ എണ്ണം വലിയ തോതിൽ തന്നെ വർദ്ധിച്ചിട്ടുണ്ട്. 41 ശതമാനമാണു ഏറ്റവും പുതിയ കണക്കിലെ സൗദികളുടെ എണ്ണം.
ഇഫ്താർ വിരുന്നുകളും കുടുംബ സംഗമങ്ങളും വൈറസ് വ്യാപനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa