കൃത്യമായ ആസൂത്രണത്തിന്റെ വിജയം; സൗദിയിൽ കോവിഡ് രോഗം സുഖപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു.
ജിദ്ദ: സൗദിയിൽ കോവിഡ് രോഗബാധയിൽ നിന്നും മുക്തരാവുന്നവരുടെ എണ്ണം ദിവസം തോറും കുതിച്ചുയരുന്നു. 2,818 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളതിൽ രോഗത്തിൽ നിന്ന് മുക്തരായവർ.
രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തിൽ രോഗം സുഖമാവുന്നവരുടെ ഏറ്റവും കൂടിയ സംഖ്യയാണിത്. 21,869 പേരാണ് ഇതുവരെയായി രോഗം സുഖമായവർ.
അതെ സമയം കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും ഇന്ന് വർദ്ധനവുണ്ട്. 2,307 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49,176 ആയി.
മുന്പത്തേതിന് വിപരീതമായി ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ സൗദികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 59 ശതമാനം വിദേശികളിലും 41 ശതമാനം സ്വദേശികളിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
9 പേരാണ് ഇന്ന് കോവിഡ് ബാധ മൂലം സൗദിയിൽ മരണപ്പെട്ടത്. ആകെ മരിച്ചവരുടെ എണ്ണം 292 ആയി. ചികിത്സയിൽ കഴിയുന്നവരിൽ 167 പേരുടെ നില ഗുരുതരമാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സൗദി ആരോഗ്യ മന്ത്രാലയം കോവിഡ് വ്യാപനം തടയുന്നത് എന്നാണ്, രോഗികളുടെ എണ്ണത്തേക്കാൾ രോഗം സുഖമാകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് സൂചിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa