ഒമാനിൽ കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച നിരവധി വിദേശികൾ പിടിയിൽ.
ഒമാനിൽ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച് അനധികൃതമായി ടൈലറിംഗും റൂമുകളിൽ ബാർബർ ഷോപ്പും നടത്തിയിരുന്ന നിരവധി വിദേശികളെ സഹാമിൽ പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത ടൈലറിംഗിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ സഹാം മുനിസിപ്പാലിറ്റിയുടെയും റോയൽ ഒമാൻ പോലീസിന്റെയും സംയുക്ത സംഘം റെയ്ഡ് നടത്തിയപ്പോഴാണ് അറസ്റ്റ്.
പുരുഷന്മാരുടെ ബാർബർ ഷോപ്പ് ആയി ഉപയോഗിക്കുന്ന മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. അൽ ദാഖിലിയ ഗവർണേറ്റിൽ ടൈലറിംഗ്, വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ഇടങ്ങളിലും റെയ്ഡ് നടന്നു.
ദോഫാർ മുനിസിപാലിറ്റി ഒമാൻ പോലീസുമായി സഹകരിച്ച് സലാലയിൽ നടത്തിയ റെയ്ഡിൽ റെസിഡൻഷ്യൽ ഏരിയയിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്കെതിരെ മുനിസിപ്പാലിറ്റി നിയമനടപടികൾ ആരംഭിച്ചു.
സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങളുമായി സഹകരിക്കേണ്ടതും നിർദ്ദേശങ്ങൾ പാലിക്കേണ്ടതും ആവശ്യമാണെന്നും താൽക്കാലികമായി നിർത്തിവച്ച പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും റോയൽ ഒമാൻ പോലീസ് പറഞ്ഞു. കൂടാതെ, ഇത്തരം ഗ്രൂപ്പുകളുമായി ഇടപഴകരുതെന്നും അധികാരികളുമായി സഹകരിക്കണമെന്നും പോലീസ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa