Tuesday, November 26, 2024
Saudi ArabiaTop Stories

കൊറോണക്ക് എയ്ഡ്സുമായി ബന്ധമുണ്ടെന്ന വാദത്തോട് സൗദി ആരോഗ്യമന്ത്രാലയ വാക്താവ് പ്രതികരിച്ചു

ജിദ്ദ: കൊറോണ കോവിഡ്19 വൈറസിനു എയ്ഡ്സുമായി ബന്ധമുണ്ടെന്ന ചില വാദങ്ങളോട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.

കൊവിഡ് വൈറസും ഏയ്ഡ്സും തമ്മിൽ യാതൊരു വിധത്തിലുമുള്ള ബന്ധം ഇല്ലെന്നും ബന്ധമുണ്ടെന്ന വാദം തീർത്തും നിരർത്ഥകമാണെന്നുമാണു ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞത്.

അതേ സമയം കൊറോണ ചികിത്സക്ക് ജപ്പാൻ അംഗീകരിച്ച മരുന്നായ റെംഡെസിവ്ർ സൗദിയിൽ കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും മന്ത്രാലയ വാക്താവ് പ്രതികരിച്ചു.

കുറച്ച് ദിവസം മുംബ് പ്രഖ്യാപിച്ചിരുന്ന ക്ളിനിക്കൽ ഗവേഷണ പ്രോട്ടോക്കോളുകളിൽ ഈ മരുന്ന് ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൻ്റെ നിരീക്ഷണ ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നുമാണു അദ്ദേഹം അറിയിച്ചത്.

ലോകാരോഗ്യ സംഘടനായുടെ നേതൃത്വത്തിലുള്ള ഗവേഷണത്തിൽ റെംഡെസിവ്ർ ഒരു ഭാഗമാാണെന്നും സൗദി നടത്തുന്ന ഗവേഷണം ഇതിലേക്കൊരു മുതൽക്കൂട്ടാകുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്