Sunday, April 20, 2025
Saudi ArabiaTop Stories

മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു.

റിയാദ്: റിയാദില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്യുന്ന കൊല്ലം ചീരങ്കാവ് എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു.

ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ആരോഗ്യ വിഭാഗം ജീവനക്കാരെത്തിയാണ് മരണം സ്ഥിരീകരിച്ചത്.

ഇവർക്ക് നേരത്തെ തന്നെ പ്രമേഹ സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആംബുലന്‍സിന് ബന്ധപ്പെടുകയായിരുന്നു.

തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. സൗദിയിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യ മലയാളി നഴ്സാണ് ഇവർ. ഇതോടെ സൗദിയിൽ കോവി‍ഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa