പ്രവാസികളുടെ തിരിച്ചു വരവും പുനരധിവാസവും ചർച്ച ചെയ്യാൻ അടിയന്തിര സർവകക്ഷി യോഗം വിളിയിക്കണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ. എം. പി.
റിയാദ് : കോവിഡ് 19 മായി ബന്ധപ്പെട്ടു തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും അനുബന്ധ കാര്യങ്ങളും ചർച്ച ചെയ്യാൻ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണം എന്ന് എൻ. കെ.പ്രേമചന്ദ്രൻ എം. പി. ആവശ്യപ്പെട്ടു. ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കവെ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
തിരികെ വരുന്നതിനു ആവശ്യമായ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് നിരന്തരം പ്രധാന മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് കൊണ്ടിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ പ്രവാസികളുടെ കണക്ക് എടുത്താൽ കുടുതലും മലയാളികൾ ആണ്. അതുകൊണ്ട് സംസ്ഥാന ഗവണ്മെന്റ് മുൻകൈ എടുത്തു പ്രവാസികൾക്ക് ഗുണകരമായ പാക്കേജുകൾ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ മുഖ്യ മന്ത്രി 2016 ൽ അദ്ദേഹത്തിന്റെ ആദ്യ ഗൾഫ് സന്ദർശന വേളയിൽ അബുദാബിയിൽ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കിയാൽ പ്രവാസികൾക്ക് ആശ്വാസം ആകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിൽ പ്രധാനപെട്ടത് ജോലി നഷ്ടപെട്ടു തിരികെ വരുന്ന പ്രവാസികൾക്ക് തോഴിൽ നഷ്ടസുരക്ഷ എന്ന പേരിൽ അവരുടെ വേതനത്തിന്റെ ആറു മാസത്തെ ശമ്പളം നൽകും എന്നതാണ്.
തിരികെ വരുന്ന പ്രവാസികൾക്ക് ജോലി ലഭിക്കുന്നതിന് ജോബ് പോർട്ടൽ ആരംഭിക്കും.2016 ൽ മുഖ്യ മന്ത്രി പ്രഖ്യാപിച്ച ഈ പാക്കേജുകൾ നടപ്പിലാക്കണം എന്നും അഭിപ്രായപെട്ടു. ഈ കോവിഡ് കാലത്തു ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുകുട്ടൻ അധ്യക്ഷത വഹിച്ചു. റഹ്മാൻ മുനമ്പത്ത് ആമുഖപ്രഭാഷണം നടത്തി.
ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, അഷ്റഫ് വടക്കേവിള, അലക്സ് കൊട്ടാരക്കര, അബ്ദുൽ സലിം അർത്തിയിൽ, നാസർ ലൈസ്, ജെറിൻ തോമസ്, ജയൻ മാവിള, അൻസാരി തെന്മല, റോബിൻ നീരാട്ടുവള്ളി, യോഹന്നാൻ,മജീദ്, നസീർ കരുനാഗപ്പള്ളി, ഹരി, അബ്ദുൾ സലാം, പ്രവീൺ, മുഹമ്മദ് ഹാഷിം, ഷാജി റാവുത്തർ, ബിനോയ്, അസർ അലിയാർ, നിസാർ ഖാൻ, ഷാജഹാൻ, ഷഫീർ, ഷാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നിൽ സ്വാഗതവും സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa