Sunday, November 24, 2024
OmanTop Stories

ഒമാനിൽ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പുതിയ പിഴകൾ അറിയാം.

മസ്കറ്റ്: സുപ്രീം കമ്മറ്റിയുടെ കോവിഡ് -19 നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ വ്യാഴാഴ്ച പബ്ലിക് പ്രോസിക്യൂട്ടർ പുറത്തുവിട്ടു.

വ്യാഴാഴ്ച പുറപ്പെടുവിച്ച തീരുമാനം റോയൽ ഒമാൻ പോലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ്. നിയമലംഘനം നടത്തുമ്പോൾ തന്നെ നിയമലംഘകനെതിരെ പോലീസിനു നേരിട്ടുള്ള പിഴ ചുമത്താനോ നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനോ ഇത് അനുവാദം നൽകുന്നു.

പുതിയ നിയമങ്ങൾ അനുസരിച്ച് അറ്റോർണി ജനറൽ നാസർ അൽ സവായ് നിർവചിച്ച പിഴകൾ താഴെ പറയുന്നവയാണ്.

കോവിഡ് -19 കൊറോണ വൈറസ് പരിശോധന നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് 200 ഒമാനി റിയാൽ പിഴ ചുമത്തും. വീടും സ്ഥാപനപരമായ കോറന്റൈനും പാലിക്കാത്തവർക്കും 200 റിയാലാണ് പിഴ.

കമ്മിറ്റി അടയ്ക്കാൻ തീരുമാനിച്ച കടകൾ തുറന്ന് പ്രവർത്തിച്ചാൽ 3,000 ഒമാനീ റിയാലാണ് പിഴ.

ഈദ്‌ സമ്മേളനങ്ങൾ‌, വിവാഹ സമ്മേളനങ്ങൾ‌, ശവസംസ്കാര ചടങ്ങുകൾ‌, ആരാധനാലയങ്ങളിലോ, മറ്റോ ഉള്ള ഒത്തുചേരലുകൾ‌ എന്നിവയുൾ‌പ്പെടെയുള്ള സമ്മേളനങ്ങളിൽ‌ പങ്കെടുക്കുന്നവർക്ക് 1,500 റിയാൽ പിഴ ചുമത്തും.

വ്യക്തികളുടെ ഒത്തുചേരലുകളിൽ പങ്കാളികളാവുന്ന ഓരോരുത്തർക്കും 100 ഒമാനി റിയാലാണ് പിഴ അടക്കേണ്ടിവരിക.

ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ 300 ഒമാനി റിയാൽ, വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 20 റിയാലും പിഴയുണ്ടാകും.

കുടുംബ ബന്ധങ്ങളില്ലാത്ത അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ സുപ്രീം സമിതിയുടെ തീരുമാനങ്ങളുടെ ലംഘനമായി കണക്കാക്കും.

വ്യക്തികളും പൊതു, സ്വകാര്യ സ്ഥാപനങ്ങളും സുപ്രീംകമ്മിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് റോയൽ ഒമാൻ പോലീസ് നിരീക്ഷിക്കും.

സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങൾ ലംഘിക്കുന്നവർക്ക് ഭരണപരമായ പിഴ ചുമത്തും; ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

റോയൽ ഒമാൻ പോലീസ് ശേഖരിക്കുന്ന പിഴ തുകകൾ കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള ഫണ്ടിലേക്ക് കൈമാറുകയാണ് ചെയ്യുക.

നിയമലംഘകരെ പോലീസ് 48 മണിക്കൂർ തടങ്കലിൽ വെച്ചേക്കാം, പിന്നീട് ഇത് പബ്ലിക് പ്രോസിക്യൂഷൻ നീട്ടാനും സാധ്യതയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa