സൗദിയിലെ 4 പട്ടണങ്ങളിൽ ഇതാദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തു
ജിദ്ദ: സൗദിയിലെ 4 പട്ടണങ്ങളിൽ ഇതാദ്യമായി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് വൈറസ് വ്യാപനം നടന്ന് തുടർച്ചയായ 80 ദിവസത്തിനു ശേഷമാണു ആദ്യമായി ഈ പട്ടണങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നത്.
അൽ ഖസീമിലെ ഉയൂൻ അൽ ജവാ, അസീറിലെ ദഹ്രാൻ അൽ ജനൂബ്, മർകസുൽ ബഷാഇർ, ബഥ്ഹ അൽ ഹുദൂദിയ എന്നിവിടങ്ങളിലാണു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഉയൂൻ അൽ ജവായിൽ 5 കേസുകളും ദഹ്രാൻ അൽ ജനൂബിലും മർകസുൽ ബഷാഇറിലും 2 കേസുകൾ വീതവും ബഥ്ഹ അൽ ഹുദൂദിയയിൽ 3 കേസുകളുമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേ സമയം റിയാദിലെ ദലമിൽ നിന്നും കൊറോണയിൽ നിന്നും ആദ്യമായി മുക്തി നേടിയ റിപ്പോർട്ടുകൾ രേഖപ്പെടുത്തി. ദലമിലെ 3 കേസുകളാണു രോഗമുക്തി നേടിയത്.
സൗദിയിലെ 13 പ്രവിശ്യകളിലായി 85 പട്ടണങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുമ്പോഴും രോഗികളേക്കാൾ രോഗം ഭേദമായവരുടെ എണ്ണം കൂടി വരുന്നത് വലിയ ആശ്വാസം നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa