ശവാൽ 5 ആകുന്നതോടെ സൗദിയിൽ കൊറോണ അവസാനിക്കുമെന്ന പ്രചാരണം ശരിയല്ല
ജിദ്ദ: ശവാൽ 5 ഓടു കൂടി സൗദിയിൽ കൊറോണ പ്രശ്നങ്ങൾ അവസാനിക്കുമെന്ന പ്രചാരണം തീർത്തും തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ലോകത്തിൻ്റെ എല്ലാ ഭാഗത്തും കൊറോണ പടരുന്നത് തുടരുകയാണെന്നും സൗദിയും അതിൽ ഉൾപ്പെടുന്നുവെന്നുമാണു ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രമുഖ സൗദി ദിനപത്രം റിപ്പോർട്ട് ചെയ്തത്.
സമീപകാലത്ത് കൊറോണ വൈറസ് വ്യാപനത്തിൻ്റെ തോത് ആഗോള തലത്തിൽ അൽപം കുറയാൻ കാരണം ജനങ്ങളുടെ ആരോഗ്യപരമായ മുൻകരുതലുകളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം നിലവിൽ ആളുകൾ സൂക്ഷിക്കുന്ന സൂക്ഷ്മതയിൽ ഏന്തെങ്കിലും രീതിയിലുള്ള ശ്രദ്ധക്കുറവ് വരുത്തിയാൽ അത് വൈറസിൻ്റെ വ്യാപനം ശക്തിയായ രീതിയിലാകാൻ കാരണമാകുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
സൗദിയിൽ ഇത് വരെയുള്ള കൊറോണ ബാധിതരിൽ പകുതിയിലധികവും ഇതിനകം സുഖം പ്രാപിച്ചു കഴിഞ്ഞു. വൈറസ് ബാധിതരെ നേരത്തെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി മൂന്നാം ഘട്ട പരിശോധന ഉടൻ ആരംഭിക്കുമെന്നും അത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa