സൗദിയിൽ ഇന്ന് 2,963 പേർ കോവിഡ് മുക്തരായി; മരണസംഖ്യയിൽ ഇന്നും വർദ്ധനവ്.
റിയാദ്: സൗദിയിൽ കോവിഡിൽ നിന്നും മുക്തരായവരുടെ എണ്ണം 39,003 ആയി. ഇന്ന് മാത്രം 2,963 പേരാണ് രോഗമുക്തരായത്. ആകെ രോഗബാധിതരായവരിൽ 57 ശതമാനം പേരും രോഗമുക്തി നേടി.
മരണ സംഖ്യ ഇന്നും പത്തിന് മുകളിലാണ്. 30 വയസ്സിനും 74 വയസ്സിനും ഇടയിലുള്ള 13 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ദമ്മാം, ജിദ്ദ, മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലായി ഒരു സ്വദേശിയും, 12 വിദേശികളുമാണ് മരണപ്പെട്ടത്.
സൗദിയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ഒരു ദിവസത്തെ എണ്ണം ഇന്നലെ വരെ പത്തിൽ കൂടിയിട്ടുണ്ടായിരുന്നില്ല. ഇന്നലെ 12 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത്കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 364 ആയി.
2,642 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 856 കേസുകളും റിയാദിലാണ്. ജിദ്ദയിൽ 403 കേസുകളും, മക്കയിൽ 289 കേസുകളും മദീനയിൽ 205 കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 67,719 ആയി.
പുതിയ കേസുകളിൽ 38 ശതമാനം സ്വദേശികളും 62 ശതമാനം വിദേശികളുമാണ്. 28,352 കേസുകളാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 302 കേസുകൾ ഗുരുതരാവസ്ഥയിൽ ഉള്ളതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa