കൂടെ യാത്ര ചെയ്ത സഹപ്രവർത്തകനു കൊറോണയുള്ളത് അറിഞ്ഞില്ല; സൗദിയിൽ കൊറോണ ബാധിച്ച് മലയാളി മരിച്ചു
ജുബൈൽ: കൊറോണ-കോവിഡ്19 ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി സൗദിയിലെ ജുബൈലിൽ മരിച്ചു. ഫറോക്ക് മണ്ണൂർ സ്വദേശി അബ്ദുൽ അസീസ് (53) ആണു മരിച്ചത്.
കഴിഞ്ഞ 20 വർഷക്കാലം സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന അബ്ദുൽ അസീസ്, ഇസ്മയിൽ അബുദാവൂദ് കംബനിയിൽ സെയിൽസ് വിഭാഗം ഏരിയ മാനേജറായി ജോലി ചെയ്യുകയായിരുന്നു.
രണ്ടാഴ്ചക്ക് മുംബ് അബ്ദുൽ അസീസ് തൻ്റെ സഹപ്രവർത്തകനായ യമനി പൗരൻ്റെ കൂടെ ജോലിയാവശ്യാർത്ഥം യാത്ര ചെയ്തിരുന്നു. എന്നാൽ തൻ്റെ കൂടെ യാത്ര ചെയ്തിരുന്നയാൾക്ക് കൊറോണ ബാധിച്ചിരുന്നുവെന്ന വിവരം അബ്ദുൽ അസീസ് പിന്നീടാണു അറിഞ്ഞത്.
ചികിത്സക്കിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയും തുടർന്ന് മുവാസത്ത് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്ത അബ്ദുൽ അസീസിന്റെ രോഗ നിലയിൽ കഴിഞ്ഞ ദിവസം പുരോഗതി കണ്ടെങ്കിലും വെള്ളിയാഴ്ച നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇദ്ദേഹത്തിൻ്റെ ഭാര്യയും മകളും ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. മകൻ ചെന്നൈയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa