ഇന്ത്യയിലെ പ്രമുഖ അരിക്കമ്പനിയുടെ ഓഹരി സൗദി സ്വന്തമാക്കി
ജിദ്ദ: ഇന്ത്യയിലെ പ്രമുഖ അരികമ്പനിയുടെ 29.9 ശതമാനം ഓഹരി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗമായ പ്രമുഖ സ്ഥാപനം സ്വന്തമാക്കി.
ഇന്ത്യയിലെ പ്രമുഖ ബസ്മതി അരിയുടെ ഉത്പാദകരായ ദാവത്ത് കമ്പനിയുടെ ഓഹരിയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഭാഗമായ സാലിക് കമ്പനി സ്വന്തമാക്കിയത്.
അരി വ്യാപാര മേഖലയിൽ നിക്ഷേപമിറക്കി വിതരണ ശൃംഖല വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള സാലിക് കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണീ നടപടി.
കഴിഞ്ഞ 5 വർഷങ്ങളായി വരുമാനത്തിൽ 20 ശതമാനത്തിലധികം വർധനവാണു ദാവത്ത് കംബനിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ 80 വർഷങ്ങളായി അരി വിപണന മേഖലയിൽ പ്രമുഖ സാന്നിദ്ധ്യമുള്ള ദാവത്ത് കംബനിക്ക് 80 ലധികം രാജ്യങ്ങളിൽ വ്യാപാരമുണ്ട്.
2019 ൽ ദാവത്ത് കംബനിയുടെ വരുമാനം 550 മില്ല്യൻ ഡോളറായിരുന്നു. ദാവത്ത്, റോയൽ എന്നീ ബ്രാൻഡുകളിലുള്ള ദാവത്ത് കംബനിയുടെ അരിക്ക് ഇന്ത്യയിൽ 29 ശതമാനവും അമേരിക്കയിൽ 45 ശതമാനവും വിപണിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa