ഇതും കടന്ന് പോകും: പ്രതീക്ഷയേകി സൗദി ഭരണാധികാരികൾ
ജിദ്ദ: റമളാൻ മാസത്തിനു ശേഷം ഈദുൽ ഫിത്വർ ആഘോഷിക്കാൻ നമുക്ക് അവസരം നൽകിയ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാാവ് ഈദ് സന്ദേശത്തിൽ അറിയിച്ചു.

വരും ദിനങ്ങളിൽ പ്രത്യാശകൾ കാണുന്നുവെന്നും നാം ഈ പരീക്ഷണങ്ങളെ അതിജീവിക്കുമെന്നും പഴയത് പോലെ എല്ലാം ആയിത്തീരാൻ പ്രാർത്ഥിക്കുന്നുവെന്നും രാജാവിൻ്റെ ഈദ് സന്ദേശത്തിൽ പറഞ്ഞു.
നിലവിലുള്ള മോശം അവസ്ഥകളെല്ലാം ഉടൻ നീങ്ങുമെന്നും രാജ്യത്തിൻ്റെ അഭിവൃദ്ധിയെ നാം കാണുക തന്നെ ചെയ്യുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഈദ് ദിനത്തിൽ നടത്തിയ വിർച്വൽ മീറ്റിംഗിലാണു ശുഭ പ്രതീക്ഷയേകിക്കൊണ്ട് രാജകുമാരൻ സംസാരിച്ചത്.

സന്തോഷത്തിൻ്റെ സന്ദർഭമായ ഈദ് ദിനത്തിൽ നിങ്ങളോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രമാണ് തനിക്കുള്ളതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
