തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ 24 മണിക്കൂറിനിടെ 4 മലയാളികൾ കൊറോണ കാരണം മരിച്ചു

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ ജിദ്ദയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. ജിദ്ദയിൽ മരിച്ചവരിൽ 3 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്.

ഉമ്മർ

കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ, മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്യാസ്, കൊണ്ടോട്ടി സ്വദേശി പറശ്ശീരി ഉമ്മർ, മലപ്പുറം രാമപുരം സ്വദേശി അബ്ദുൽ സലാം എന്നിവരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്.

രാാമപുരം സ്വദേശി അബ്ദുൽ സലാമും കൊണ്ടോട്ടി സ്വദേശി ഉമ്മറും ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ളക്സിൽ വെച്ചാണു മരിച്ചത്. കൊല്ലം സ്വദേശി ശംസുദ്ദീൻ കിലോ 14 ലെ ആശുപത്രിയിലും മരണപ്പെട്ടു.

മലയാളികൾക്ക് പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 3 ഇന്ത്യക്കാർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചിട്ടുണ്ട്.

ഇല്യാസ്

തമിഴ്നാട് സ്വദേശികളായ സെന്തിൽ, കൃഷ്ണ മൂരാരി; യു പി സദേശി ഇഖ്ബാൽ അഹ്മദ് എന്നിവരാണു മരിച്ചത്. മൂവരും ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്