Saturday, November 23, 2024
Saudi ArabiaTop Stories

മുക്കാൽ ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് ബാധിതർ. മരണം 400 കടന്നു; രോഗം സുഖമായവരുടെ എണ്ണത്തിൽ വർദ്ധനവ്.

റിയാദ്: സൗദിയിൽ ഇതുവരെയായി കോവിഡ് ബാധിച്ചവരുടെ എണ്ണം മുക്കാൽ ലക്ഷം കടന്നു. 76,726 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 400 കടന്നു.

3 സൗദി പൗരന്മാരും, 9 വിദേശികളുമടക്കം 12 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചു മരിച്ചത്. മക്ക, തായിഫ്, മദീന, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 411 ആയി.

2,782 പേരാണ് ഇന്ന് പുതുതായി രോഗമുക്തരായത്. ഇതോടെ സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ ആകെ എണ്ണം 48,450 ആയി. ആകെ രോഗികളുടെ 63 ശതമാനമാണ് ഇത്.

1,931 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 789 കേസുകൾ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്. പുതിയ രോഗികളിൽ 45 ശതമാനം സൗദികളും 55 ശതമാനം വിദേശികളുമാണ്.

27,865 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 397 പേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് രണ്ടു ദിവസമായി മരണ സംഖ്യയും കൂടാൻ കാരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa