സൗദിയിൽ ഡ്രൈവിംഗ് സ്കൂളുകൾ ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും
ജിദ്ദ: രാജ്യത്തെ ഡ്രൈവിംഗി സ്കൂളുകൾ ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. പുരുഷന്മാരുടെയും വനിതകളുടെയും അപേക്ഷകൾ സ്വീകരിക്കും.
ഓരോ ഡ്രൈവിംഗ് സ്കൂളുകളിലും പ്രത്യേക ഷെഡ്യുൾ പ്രകാരം ഘട്ടം ഘട്ടമായി പഠിതാക്കളെ സ്വീകരിക്കും. പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അധികൃതരുടെ തീരുമാനത്തിൻ്റെ പിറകേയാണു ഡ്രൈവിംഗ് സ്കൂളുകൾ പുനരാരംഭിക്കുന്നത്.
അതേ സമയം സൗദിയിലെ സെകൻഡറി സ്കൂളുകളിലെ അഡ്മിനിസ്റ്റ്രേറ്റീവ് വിഭാഗങ്ങളിലുള്ളവർ ഞായറാഴ്ച മുതൽ ജൂൺ 11 വ്യാഴാഴ്ച വരെ ജോലിക്ക് ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചിരുന്നു.
അദ്ധ്യാപകർ ജോലിയിലെ ആവശ്യകതക്കനുസരിച്ച് ഹാജരാകേണ്ടതുണ്ടെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് പിന്നീട് അതിനുള്ള സമയം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
സൗദിയിൽ മെയ് 31 ഞായറാഴ്ച മുതൽ കർഫ്യൂ ഇളവിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് തുടങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa