Sunday, April 20, 2025
Saudi ArabiaTop Stories

ദൈനംദിന ജീവിതത്തിൽ കൊറോണ പകരാവുന്ന 8 സാഹചര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്.

ദൈനംദിന ജീവിതത്തിൽ കൊറോണ വൈറസ് പകരാവുന്ന 8 സാഹചര്യങ്ങളെ കുറിച്ചും, ഈ സാഹചര്യത്തിൽ പാലിക്കേണ്ട മുന്കരുതലുകളെ കുറിച്ചും സൗദി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

1. പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കാതിരിക്കുന്നതാണ് രോഗം പകരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. എല്ലാവരും മാസ്ക് ധരിക്കുന്നതിലൂടെ വൈറസ് വ്യാപിക്കുന്നത് വലിയൊരളവോളം കുറയ്ക്കാനാവും.

2. പ്രായമായവരുടെ കൈകൾ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നതിന് പകരം പുതിയ സാഹചര്യത്തിൽ കൈകൾ സ്പർശിക്കാത്ത രീതിയിൽ അഭിവാദ്യം ചെയ്യുക.

3. അടുത്ത സമ്പർക്കത്തോടെയുള്ള നമസ്കാരം മൂലം വൈറസ് പകരുന്നതിനു സാധ്യതയുണ്ട്. അതുകൊണ്ട് ഓരോ വ്യക്തിയും പള്ളിയിലേക്ക് സ്വന്തമായി കൊണ്ടു പോവുന്ന മുസല്ല രണ്ട് മീറ്റർ അകലത്തിൽ വിരിച്ച് നിസ്കരിക്കുക.

4. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാവുന്ന മാസ്‌ക്കുകൾ ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും കഴുകി വൃത്തിയാക്കുക.

5. സാമ്പത്തിക ഇടപാടുകൾക്ക് പണം ഉപയോഗിക്കുന്നതിനു പകരം ഇലക്ട്രോണിക് പെയ്മെന്റ് രീതികളെ ആശ്രയിക്കുക.

6. ജോലി സ്ഥലത്ത് സഹപ്രവർത്തകർക്കോ മറ്റോ കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യരുത്. പകരം കൈകൾ സ്പർശിക്കാത്ത രീതിയിൽ അഭിവാദ്യം ചെയ്യുക.

7. മാർക്കറ്റുകളിൽ പഴങ്ങളിലും, പച്ചക്കറികളിലും അനാവശ്യമായി തൊട്ടു നോക്കരുത്. വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ മാത്രം സ്പർശിക്കുക.

8. ജോലി സ്ഥലത്തും. കച്ചവട സ്ഥാപനങ്ങളിലുമുൾപ്പെടെ 2 മീറ്റർ സാമൂഹിക അകലം പാലിക്കുക.

കോവിഡ് 19 പകർച്ചവ്യാധി അധികരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി സാമൂഹിക അകലം പാലിക്കുക. നമ്മളും നമുക്ക് ചുറ്റിലുള്ളവരും സുരക്ഷിതരാണെന്ന് നാമോരോരുത്തരും ഉറപ്പ് വരുത്തുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa